ബൈക്കിൽ കറങ്ങിനടക്കും, ഇതരസംസ്ഥാന തൊഴിലാളികൾ ഇരകൾ; കോഴിക്കോട് രാത്രികാല കവർച്ചാ സംഘം പൊലീസ് പിടിയിൽ

Published : Mar 02, 2023, 06:06 AM IST
ബൈക്കിൽ കറങ്ങിനടക്കും, ഇതരസംസ്ഥാന തൊഴിലാളികൾ ഇരകൾ; കോഴിക്കോട് രാത്രികാല കവർച്ചാ സംഘം പൊലീസ് പിടിയിൽ

Synopsis

ബൈക്കിൽ  കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുന്ന സംഘത്തിലെ 2 പേരെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മോട്ടോർ ബൈക്കിൽ  കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുന്ന സംഘത്തിലെ 2 പേരെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

കോഴിക്കോട് വെള്ളയിൽ,സക്കീന വഹാർ മുജീബ് റഹ്മാനെയും (19), പ്രായപൂർത്തിയാവാത്ത മറ്റൊരാളെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാത്രി കാലങ്ങളിൽ ഹോട്ടലുകളിലും മറ്റും പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും,മൊബൈൽ ഫോണും ഉൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇവർ കവർച്ച നടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രി മാവൂർ റോഡിന് സമീപം വെച്ച് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്ന സെയ്ഫ് റാഫുൽ എന്ന പശ്ചിമ ബംഗാൾ കാരനെയാണ് ഇവർ കവർച്ച നടത്തിയത്.ഇവർ അർദ്ധരാത്രി സമയങ്ങളിൽ  ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് കവർച്ച ചെയ്യാൻ സാധിക്കുന്നവരെ കണ്ടെത്തുന്നത്. 

അതിഥി തൊഴിലാളികൾകവർച്ച ചെയ്യപ്പെട്ടാൽ പൊലീസിൽ പരാതിയുമായി പോവുന്നത് വളരെ കുറവാണെന്ന് മനസ്സിലാക്കിയാണ്  ഇത്തരക്കാരെ തെരഞ്ഞെടുക്കുന്നത് എന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്. മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടമായി ജീവിക്കുന്നതിനുമാണ് ഇതിലൂടെ കിട്ടുന്ന പണം ഉപയോഗിക്കുന്നത്.  നടക്കാവ് പൊലീസ്  കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.നിരവധി സി.സി.ടി.വി.ദ്യശ്യങ്ങൾ പരിശോധിച്ചും, സൈബർ സെല്ലിൻ്റെ സഹായത്തോടെയുമാണ് നടക്കാവ് പൊലിസ് കവർച്ച കേസിലെ പ്രതികളെ പിടികൂടിയത്. 

കോഴിക്കോട് ജെ.എഫ്.സി.എം.കോടതിയിൽ ഹാജരാക്കിയ ഒരു പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയത് കോഴിക്കോട് ജില്ലാ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതി മുമ്പാകെ ഹാജരാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ഒരു പ്രതിയെ ഇനിയും പിടികൂടാനുണ്ട് നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ് ബി., ബാബു പുതുശ്ശേരി എ എസ് ഐ ശശികുകാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്,ഹരീഷ് കുമാർ സി, ലെനീഷ് പി.എം, ജിത്തു വി.കെ.സജീവൻ, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read Also: അരിക്കൊമ്പനെ കൂട്ടിലാക്കാൻ; കൂട് നിർമാണത്തിന് നടപടികൾ തുടങ്ങി, മയക്കുവെടി വിദഗ്ധർ 10ന് എത്തും

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ