എംഡിഎംഎ വാങ്ങാൻ പണമില്ല, ബൈക്ക് മോഷ്ടിച്ചു; കോഴിക്കോട് യുവാക്കൾ പിടിയിൽ

Published : Mar 30, 2023, 09:17 PM ISTUpdated : Mar 30, 2023, 09:19 PM IST
എംഡിഎംഎ വാങ്ങാൻ പണമില്ല, ബൈക്ക് മോഷ്ടിച്ചു; കോഴിക്കോട് യുവാക്കൾ പിടിയിൽ

Synopsis

പ്രതികൾ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണ്. എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കാൻ പണം കണ്ടെത്താൻ വേണ്ടിയാണ് കളവ് നടത്തിയതെന്നും ഇങ്ങനെ കളവ് നടത്തിയ  വാഹനം നമ്പർ മാറ്റി വാഹനത്തിന്റെ ആർ സി യും മറ്റ് പേപ്പറുകളും കളഞ്ഞ് പോയതാണെന്ന് പറഞ്ഞ്  കുറഞ്ഞ പൈസക്ക് വിൽക്കുകയാണ് ചെയ്യാറുള്ളതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

കോഴിക്കോട്: പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം നടത്തിയ യുവാക്കൾ പിടിയിൽ.  മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറബിൽ തൊടിയിൽ അക്ഷയ്  (19) എന്നിവരെയാണ്   എസ് ഐ ധനഞ്ജയദാസ് ടി.വി. യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ വർഷം നവബർ മാസം പന്തീരാങ്കാവ് സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ട സ്കൂട്ടർ പ്രതികൾ രാത്രി സമയത്ത് മോഷ്ടിച്ചിരുന്നു. തുടർന്ന് പന്തീരാങ്കാവ് പൊലിസ് മുൻപ് കളവ് കേസിൽ ഉൾപ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗക്കാരെ കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു.  നൂറോളം സി.സി.ടിവി ക്യാമറകൾ ഉൾപ്പെടെ ആറു മാസത്തെ ശാസ്ത്രീയമായ അന്വേഷത്തിലൂടെയാണ്  പ്രതികൾ പിടിയിലാവുന്നത്. പ്രതികളിൽ ഒരാളായ രാഹുൽ മുൻപ് മാത്തറ ബോട്ടാണിക്കൽ ഗാർഡന്റെ അടുത്തുള്ള വീട്ടിൽ നിന്ന് പാത്രങ്ങളും വിളക്കുകളും മോഷണം നടത്തിയ കേസിൽ ജയിൽ കഴിഞ്ഞ് വരവെ രണ്ടു മാസമായി ജ്യാമത്തിൽ ഇറങ്ങിയതാണ്.

പ്രതികൾ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണ്. എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കാൻ പണം കണ്ടെത്താൻ വേണ്ടിയാണ് കളവ് നടത്തിയതെന്നും ഇങ്ങനെ കളവ് നടത്തിയ  വാഹനം നമ്പർ മാറ്റി വാഹനത്തിന്റെ ആർ സി യും മറ്റ് പേപ്പറുകളും കളഞ്ഞ് പോയതാണെന്ന് പറഞ്ഞ്  കുറഞ്ഞ പൈസക്ക് വിൽക്കുകയാണ് ചെയ്യാറുള്ളതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു .കൂടാതെ കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്കൂട്ടറും മോഷണം നടത്തിയിട്ടുണ്ടെന്നും പ്രതികൾ സമ്മതിച്ചു. മോഷണം നടത്തിയ വാഹനം പൊലീസ് കണ്ടെടുത്തു.

പ്രതികൾ മറ്റേതെങ്കിലും വാഹനങ്ങളോ ,മറ്റോ മോഷണം നടത്തിയിട്ടുണ്ടോ എന്നും മറ്റാരെങ്കിലും മോഷണത്തിൽ പങ്കാളികളായിട്ടുണ്ടോ എന്ന് വിശദമായി അന്വേഷണം  നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ്  ഇൻസ്പെക്ട്ടർ ഗണേഷ് കുമാർ എൻ പറഞ്ഞു. അന്വേഷണ സംഘത്തിൽ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ ഷിജു , എഎസ് ഐ മഹീഷ്. കെ.പി , എസ് സി പി ഒ മാരായ രൂപേഷ് പറമ്പക്കുന്നൻ, പ്രഭീഷ് ടി , സബീഷ് സി പി ഒ മാരായ ജിനേഷ് ചൂലൂർ ,ജിത്തു കെ വി , കെ.എച്ച്.ജി.  അനീഷ്. ഇ.പി എന്നിവരും ഉണ്ടായിരുന്നു.

Read Also: 'മുടി വെട്ടിയതിന് കളിയാക്കി, ആക്രമിച്ചു'; പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ