കെഎസ്ഇബി ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു; സംഭവം തൃശ്ശൂരിൽ

Published : Jul 28, 2023, 04:41 PM ISTUpdated : Jul 28, 2023, 07:24 PM IST
കെഎസ്ഇബി ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു; സംഭവം തൃശ്ശൂരിൽ

Synopsis

മുത്തു പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

തൃശൂർ: വിയ്യൂരിൽ കെഎസ്ഇബി തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മുത്തുപാണ്ടിയാണ് കൊല്ലപ്പെട്ടത്. 49 വയസായിരുന്നു.  തമിഴ്‌നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മാരിയാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. കുത്തേറ്റ മുത്തുപാണ്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാരി പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തൃശൂര്‍ വിയ്യൂരിലെ കെഎസ്ഇബി അസിസ്റ്റന്‍റ് എഞ്ചിനീയറുടെ ഓഫീസിലാണ് കരാര്‍ തൊഴിലാളിയായ മുത്തുപ്പാണ്ടി കൊല്ലപ്പെട്ടത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. പ്രതിയായ മാരി തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയാണ്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മാരി മുത്തുപാണ്ടിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം തൊഴിൽ സ്ഥലത്ത് വച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കു തര്‍ക്കം ഉണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും എത്തിയത്.

കുത്തേറ്റ മുത്തുപ്പാണ്ടി സംഭവ സ്ഥത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിയ്യൂര്‍ പൊലീസ് പ്രതിയെ പിടികൂടി. നാല് വർഷമായി വിയ്യൂരില്‍ കെഎസ്ഇബിയുടെ കരാര്‍ ജീവനക്കാരനാണ് പ്രതി. കൊല്ലപ്പെട്ട മുത്തുപ്പാണ്ടിയും  പ്രതിയായ മാരിയും തമ്മില്‍ നേരത്തെ വഴക്കുണ്ടായിട്ടില്ലെന്നാണ് മറ്റു ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ