
ആലപ്പുഴ: ആലപ്പുഴ വളവനാട് 17 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു. 35000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് നർകോട്ടിക് വിഭാഗം പിടിച്ചെടുത്തത്.
സംഭവത്തില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശികളായ ദീപു, രാജു, ജോർജ് എന്നിവർ അറസ്റ്റിലായി. ദീപുവിന്റെ വീട്ടിൽ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.
Read Also; വാളയാറില്‍ വന്‍തോതില്‍ തമിഴ്നാട് റേഷനരി പിടികൂടി; അനധികൃത വില്പനയ്ക്കെത്തിച്ചതെന്ന് പൊലീസ്
പാലക്കാട് വാളയാറിൽ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി. വാളയാർ സ്വദേശി റസാഖിന്റെ വീട്ടിൽ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്.
വാളയാറിൽ സ്റ്റാർ കോളനിയിലെ റസാഖിന്‍റെ വീടിനോട് ചേർന്നുള്ള ഷെഡ്‌ഡിൽ ആയിരുന്നു റേഷൻ അരി സൂക്ഷിച്ചിരുന്നത്. വാളയാർ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അരി കണ്ടെത്തിയത്. റേഷൻ ഇൻസ്‌പെക്ടർ സ്ഥലത്ത് എത്തി അരി കസ്റ്റഡിയിൽ എടുത്തു.
തമിഴ്നാട്ടിൽ നിന്ന് എത്തിച്ച അരിയെന്നാണ് വീട്ടുടമ റസാഖിന്‍റെ മൊഴി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി കളർ ചേർത്ത് വിലകൂട്ടി വിൽക്കാൻ എത്തിച്ചത് എന്നാണ് പൊലീസിന്‍റെ സംശയം. ട്രെയിനിലൂടെയും, അതിർത്തിയിലെ ഇടവഴികൾ ഉപയോഗിച്ച് അരിക്കടത്ത് വ്യാപകം എന്ന പരാതി ഉയരുമ്പോഴാണ്, റേഷനരി പിടികൂടിയത്.