ലക്ഷദ്വീപിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവം, പ്രതി റിമാൻഡിൽ

By Web TeamFirst Published Mar 19, 2024, 1:18 AM IST
Highlights

നിരോധിത സംഘടനയായ എൽടിടിയുടെ പ്രവർത്തനത്തിനായി പണം കണ്ടെത്താനുള്ള ആയുധക്കടത്തിലും മയക്കുമരുന്ന് ഇടപാടിലും ജോൺപോൾ പങ്കാളിയായെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്.

കൊച്ചി: ലക്ഷദ്വീപ് ഉൾക്കടലിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവത്തിലെ കള്ളപ്പണ കേസിൽ തമിഴ്നാട് സ്വദേശി ജോൺ പോൾ റിമാൻഡിൽ. കൊച്ചി പിഎംഎൽഎ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തതത്. തുടർച്ചയായി സമൻസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇഡിയ്ക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ മിനിക്കോയ് ദ്വീപിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നിരോധിത സംഘടനയായ എൽടിടിയുടെ പ്രവർത്തനത്തിനായി പണം കണ്ടെത്താനുള്ള ആയുധക്കടത്തിലും മയക്കുമരുന്ന് ഇടപാടിലും ജോൺപോൾ പങ്കാളിയായെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്. 2021 മാർച്ചിലാണ് AK 47 തോക്കുകളും 1000 വെടിയുണ്ടകളും ഹെറോയിനും സഹിതം 3 ബോട്ടുകൾ കോസ്റ്റ്ഗാർഡും നാവികസേനയും ചേർന്നു പിടികൂടിയത്. 

click me!