അടച്ചിട്ട ബാറില്‍ മോഷണം; വാതില്‍ തകര്‍ത്ത് 35 കുപ്പി വിദേശമദ്യം കവര്‍ന്നു

Published : Apr 13, 2020, 10:31 AM IST
അടച്ചിട്ട ബാറില്‍ മോഷണം; വാതില്‍ തകര്‍ത്ത് 35 കുപ്പി വിദേശമദ്യം കവര്‍ന്നു

Synopsis

ഏകദേശം 30,000 രൂപ വിലവരുന്ന മദ്യമാണ് മോഷണം പോയത്. ബാറിന്‍റെ പിറകിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.

ബെംഗളൂരു: കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയില്‍ അടച്ചിട്ട ബാറിന്‌റെ വാതില്‍ തകര്‍ത്ത് മദ്യക്കുപ്പികള്‍ കവര്‍ന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ 21ന് പൂട്ടിയിട്ട ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. 35 കുപ്പികള്‍ മോഷണം പോയതായി ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു.

ഏകദേശം 30,000 രൂപ വിലവരുന്ന മദ്യമാണ് മോഷണം പോയത്. ബാറിന്‍റെ പിറകിലെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ഈ ഭാഗത്ത് സൂക്ഷിച്ച് വച്ചിരുന്ന മദ്യകുപ്പികളുമായി കടന്നുകളയുകയായിരുന്നുവെന്ന് ബാറുടമ ശരത് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ബാറുകള്‍ അടച്ചതോടെ നഗരത്തിലെ ബാറുകളില്‍ മോഷണം പതിവായിരിക്കുകയാണ്. നഗരത്തിലെ ബാറുകള്‍ക്ക് സമീപം പൊലീസ്  പട്രോളിംഗ് ശക്തമാക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും