അമ്പലവയലില്‍ ഊമയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

Published : Apr 12, 2020, 12:35 PM IST
അമ്പലവയലില്‍ ഊമയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച  അയല്‍വാസി പിടിയില്‍

Synopsis

 ജനനേന്ദ്രിയത്തില്‍നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. കുട്ടിയുടെ അയല്‍വാസിയായ യുവാവാണ് പ്രതി.

കല്‍പ്പറ്റ: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്പലവയലില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീര്‍ (38) ആണ് അറസ്റ്റിലായത്. 

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി. പത്തുവയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് ബാലിക പീഡനത്തിനിരയായത്.

Read more: വയനാട്ടിൽ ഊമയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി, പെൺകുട്ടി ആശുപത്രിയിൽ 

പെണ്‍കുട്ടി ഇപ്പോള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. താപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് ബാലിക പീഡനത്തിനിരയായതെന്നാണ് വിവരം. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തി കാര്യമന്വേഷിക്കുകയായിരുന്നു.  ജനനേന്ദ്രിയത്തില്‍നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും