
എറണാകുളം: വളയൻചിറങ്ങരയിൽ ബാറ്ററി മോഷണം നടത്തിയ പ്രതി പിടിയിൽ. ഐരാപുരം സ്വദേശി മനുമോഹനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. മാർച്ച് 29ന് രാത്രി ആണ് സംഭവം.
വളയൻചിറങ്ങരയിലെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ബാറ്ററി മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മനുമോഹൻ. കുന്നത്തുനാട്, കുറുപ്പുംപടി, മൂവാറ്റുപുഴ, കോടനാട്, കാലടി പൊലീസ് സ്റ്റേഷനുകളിലായി ഒൻപത് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. കോടനാട് സ്റ്റേഷനിലെ മോഷണ കേസിൽ രണ്ടാഴ്ച മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. കാപ്പ പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam