പൊലീസ് നായ കൈതവന ജംഗ്ഷനില്‍ നിന്ന് തെക്കോട്ടോടി നിന്നു; കെസി വേണുഗോപാലിന്‍റെ വീട്ടിലെ മോഷണം, അന്വേഷണം ഊർജിതം

Published : Aug 19, 2023, 03:38 AM IST
പൊലീസ് നായ കൈതവന ജംഗ്ഷനില്‍ നിന്ന് തെക്കോട്ടോടി നിന്നു; കെസി വേണുഗോപാലിന്‍റെ വീട്ടിലെ മോഷണം, അന്വേഷണം ഊർജിതം

Synopsis

മുറിയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ലാപ്ടോപും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പൊലീസ് നായ കൈതവന ജംഗ്ഷനില്‍ നിന്ന് തെക്കോട്ടോടിയ ശേഷം നിന്നു.

ആലപ്പുഴ: ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ വാടക വീട്ടിൽ നടന്ന കവര്‍ച്ചയിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വാച്ചും പേനയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് വീട്ടിൽ നിന്ന് നഷ്ടമായത്. കൈതവനയിലെ വീട്ടില്‍ രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വ്യാഴാഴ്ച വൈകിട്ട് വീട് പൂട്ടി പോയ ജീവനക്കാര്‍ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോള്‍ കാണുന്നത് നാല് അലമാരകള്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു.

അലമാരകളിലെ സാധനങ്ങളെല്ലാം താഴെ വാരി വലിച്ചിട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അടുക്കള ജനലിന്‍റെ കമ്പി മുറിച്ച് മാറ്റിയ നിലയില്‍ കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ലാപ്ടോപും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പൊലീസ് നായ കൈതവന ജംഗ്ഷനില്‍ നിന്ന് തെക്കോട്ടോടിയ ശേഷം നിന്നു. സമീപത്തെ സിസിടിവികളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്ത് കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു അറസ്റ്റിലായിരുന്നു. കൊല്ലം ചടയമംഗലത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ആയൂരിൽ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ബാബു കുടുങ്ങുകയായിരുന്നു.  30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചൽ സ്വദേശിയായ ബാബു. തിരുവന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ബാബു.

ആയൂർ കാനറ ബാങ്കിനു സമീപമുള്ള വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ബാബു കുടുങ്ങുകയായിരുന്നു. അടച്ചിട്ട വീടിന്‍റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത് അയൽവാസികളാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. അഞ്ചൽ മരുതിവിള സ്വദേശിയാണ് ബാബു. ഏരൂർ, കുളത്തൂപ്പുഴ, കൊട്ടാരക്കര, വലിയമല, പുനലൂർ, ചിതറ, വർക്കല സ്റ്റേഷനുകളിലായി മുപ്പത് മോഷണക്കേസുകൾ ഇയാളുടെ പേരില്‍ നിലവിലുണ്ട്.

അവകാശികളില്ലാതെ ബാങ്കുകളില്‍ കിടക്കുന്നത് ഒന്നും രണ്ടുമല്ല, 35,000ത്തോളം കോടി രൂപ; ഈ തുക എന്ത് ചെയ്യും?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
click me!

Recommended Stories

കാൽവരിക്കുന്ന് പള്ളിക്ക് സമീപം, ട്രാക്കിലൊരാൾ, റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി