
പയ്യന്നൂര്‍: കണ്ണൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി ശിവപ്രസാദ് , ഏഴിലോട് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഫെബ്രുവരി 19-ന് വൈകിട്ട് നാല് മണിയോടെയാണ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപത്തെ വാടകക്കെട്ടിടത്തില്‍ ആര്യയും ശിവപ്രസാദും ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 ശതമാനം പൊള്ളലേറ്റ ആര്യ ഇന്നലെ രാത്രി ഏഴ് മണിക്കും, 65 ശതമാനം പൊള്ളലേറ്റ ശിവപ്രസാദ് ഇന്ന് രാവിലെയുമാണ് മരിച്ചത്.
ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് സംഭവം. ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തിതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. പയ്യന്നൂർ കോളേജിൽ മൂന്നാം വർഷ ഹിന്ദി ബിരുദ വിദ്യാർത്ഥിയാണ് ആര്യ. പയ്യന്നൂരിലെ കെകെ ബാറിൽ സെയ്ൽസ്മാനാണ് ശിവപ്രസാദ്. സംഭവ ദിവസം കോളേജിലെ പരീക്ഷ കഴിഞ്ഞ് ആര്യ ശിവപ്രസാദിന്‍റെ കാറിൽ ലോഡ്ജിൽ എത്തി.
ഇവിടെ വച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി. മുറിയിൽ നിന്ന് ശിവപ്രസാദിന്‍റെ കൈപ്പടയിലുള്ള ആത്മഹത്യ കുറിപ്പും, ആര്യയുടെ സർട്ടിഫിക്കറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam