വധുവിന് വാഗ്ദാനം ചെയ്ത ആഭരണത്തെച്ചൊല്ലി തർക്കം, ആയുധങ്ങളുമായി തമ്മിൽതല്ലി വീട്ടുകാർ, വർഷങ്ങളുടെ പ്രണയം മണ്ഡപത്തിൽ പൊലിഞ്ഞു

Published : Apr 30, 2026, 09:56 PM IST
marriage clash

Synopsis

ശാന്തമായിരുന്ന കല്യാണമണ്ഡപം ഒരു യുദ്ധക്കളമായി മാറുകയായിരുന്നു. ഇരുഭാഗത്തിലെയും ബന്ധുക്കൾ പരസ്പരം ഓടിച്ചിട്ട് ആക്രമിച്ചു.

ചാമരാജ്നഗർ: മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം ബന്ധുക്കളുടെ ആശീർവാദത്തോടെ വിവാഹത്തിനൊരുങ്ങിയ വധുവരന്മാർക്ക് സാക്ഷിയാവേണ്ടി വന്നത് കൂട്ടത്തല്ലിനും കത്തിക്കുത്തിനും. കർണാടകയിലെ കൊല്ലഗലിലാണ് സംഭവം. മൂന്ന് വർഷത്തെ പ്രണയം വിവാഹത്തിലെത്തുന്നതിന്റെ ആവേശത്തിലായിരുന്നു മൊഹമ്മദ് മുദാസിറും ഗുൽനാസ് ബീഗവും. വീട്ടുകാരുടെയെല്ലാം സമ്മതത്തോടെ ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ വിവാഹദിനത്തിൽ സ്ത്രീധനം വില്ലനായതിന് പിന്നാലെ മണ്ഡപത്തിൽ കത്തിക്കുത്താണ് നടന്നത്.

വധുവിന് നൽകാമെന്ന് പറഞ്ഞിരുന്ന സ്വർണാഭരണങ്ങളെച്ചൊല്ലി മണ്ഡപത്തിൽവെച്ച് ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയാണ് സംഭവം. വാക്ക് നൽകിയത് അനുസരിച്ചുള്ള ആഭരണങ്ങൾ നൽകാത്തതിൽ ദേഷ്യപ്പെട്ട പെൺവീട്ടുകാർ ചൊവ്വാഴ്ച രാത്രി തന്നെ വിവാഹച്ചടങ്ങുകൾ നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതറിഞ്ഞ് വരന്റെ ബന്ധുക്കളും വധുവിന്റെ വീട്ടിലേക്ക് എത്തി. ഇതോടെയാണ് വരനും വധുവിനെയും ആശീർവദിക്കേണ്ട ഉറ്റവർ തന്നെ വടികളും കത്തിയുമായി മണ്ഡപത്തെ കുരുതി കളമാക്കി മാറ്റിയത്. പിന്നാലെ

ശാന്തമായിരുന്ന കല്യാണമണ്ഡപം ഒരു യുദ്ധക്കളമായി മാറുകയായിരുന്നു. ഇരുഭാഗത്തിലെയും ബന്ധുക്കൾ പരസ്പരം ഓടിച്ചിട്ട് ആക്രമിച്ചു. ഈ കൂട്ടത്തല്ലിൽ ആറുപേർ രക്തത്തിൽ കുളിച്ച് ആശുപത്രിയിലായി. വരന് 15 ലക്ഷം രൂപയുടെ ആഡംബര കാർ വേണമെന്ന അത്യാഗ്രഹമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്ന് വധുവിന്റെ വീട്ടുകാർ ആരോപിക്കുന്നത് എന്നാൽ തങ്ങൾ പാവപ്പെട്ടവരായതുകൊണ്ട് മാത്രം ഞങ്ങളെ ആക്രമിച്ച് കല്യാണം മുടക്കി എന്നാണ് വരന്റെ ബന്ധുക്കളുടെ പരാതി. മൂന്നുവർഷത്തെ പ്രണയവും ആയിരക്കണക്കിന് സ്വപ്നങ്ങളുമാണ് ഒരൊറ്റ രാത്രിയിലെ തർക്കത്തിൽ തകർന്നുപോയത്. വിവാഹപന്തലിൽ നിൽക്കേണ്ടിയിരുന്ന ഈ യുവതീയുവാക്കൾ ഇപ്പോൾ പൊലീസ് സ്റ്റേഷനും ആശുപത്രിയും കയറിയിറങ്ങുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ വാർഷിക ആഘോഷത്തിന് പിന്നാലെ കുടുംബവഴക്ക്, മകൻ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ബന്ധു ഗുരുതരാവസ്ഥയിൽ
കല്യാണ ഘോഷയാത്രയുടെ ഡി ജെ, ചത്ത് വീണത് 140 കോഴികൾ, ഡി ജെക്കെതിരെ കേസ് എടുത്ത് പൊലീസ്