മദ്രസയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

Web Desk   | Asianet News
Published : Feb 15, 2022, 12:37 AM ISTUpdated : Feb 15, 2022, 12:46 AM IST
മദ്രസയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

Synopsis

നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ സംസാരത്തിനും, സ്പര്‍ശനത്തിനും മറ്റും എതിരെ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ട വയ്പൂരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ സംസാരത്തിനും, സ്പര്‍ശനത്തിനും മറ്റും എതിരെ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു. ഇതിനെതിരെ മദ്രസയില്‍ പരാതി പറഞ്ഞിട്ടും ഇയാളുടെ പ്രവര്‍ത്തികള്‍ തുടര്‍ന്നപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ നിയമത്തിന്‍റെ വഴി സ്വീകരിച്ചത്. പെരുമ്പട്ടി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്.

ഇതില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മദ്രസയില്‍ നിന്ന് തന്നെയാണ് മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണ്. കുട്ടികളുടെ രഹസ്യമൊഴി അടക്കം ശേഖരിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. മദ്രസ അധ്യാപകനെ നാളെ റിമാന്‍റ് ചെയ്തേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം