
മലപ്പുറം: 320 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ 3 പേർ കൂടി അറസ്റ്റിലായി. നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പെൾപ്പെട്ടവരാണ് ഇന്ന് അറസ്റ്റിലായ മൂന്നുപേരും.
രണ്ടുമാസം മുമ്പ് സെപ്റ്റംബര്‍ 24നാണ് ചാപ്പനങ്ങാടിയിൽ വച്ച് 320 കിലോ ഗ്രാം കഞ്ചാവ് മലപ്പുറം പൊലീസ് പിടികൂടിയത്. കേസിൽ 8 പേർ നേരത്തെ പിടിയിലായിരുന്നു.ഇവര്‍ റിമാൻ്റിലാണ്.തുടരന്വേഷണത്തിലാണ് മയക്ക് മരുന്ന് മാഫിയയിൽ ഉൾപ്പെട്ട 3 പേർ കൂടി പിടിയിലായത്. കരിപ്പൂർ പുളിയം പറമ്പ് സ്വദേശി കല്ലൻ കണ്ടി റഫീഖ് , കൊണ്ടോട്ടി അന്തിയൂർകുന്ന് സ്വദേശി തെഞ്ചേരി കുത്ത് മുഹമ്മദ് മുജീബ് റഹ്മാൻ , കൊണ്ടോട്ടി അന്തിയൂർ കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീർ എന്നിവരെയാണ് നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ഷംസുദ്ദീന്‍റെ നേതൃത്വത്തിൽ ജില്ലാ ആന്‍റി നെര്‍ക്കോട്ടിക്സ് സ്ക്വോഡ് പിടികൂടിയത്.ആന്ധ്രയിൽ നിന്നും പച്ചക്കറി വണ്ടിയിൽ കടത്തികൊണ്ടു വന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്.
ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടുവരുന്നതിന് സാമ്പത്തിക സഹായം നൽകുകയും സംഭവദിവസം സ്ഥലത്തു നിന്നും രക്ഷപ്പെട പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായം ചെയ്തവരാണ് ഇന്ന് അറസ്റ്റിലായത്. പിടിയിലായ റഫീഖിനെ 3 വർഷം മുൻപ് 110 കിലോ ഗ്രം കഞ്ചാവുമായി ആന്ധ്രയിലെ വിശാഖപട്ടണത്ത് പിടികൂടിയിരുന്നു' ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്.
കൂടാതെ ഇയാളുടെ പേരിൽ കോഴിക്കോട് കളവുകേസും കൊണ്ടോട്ടിയിൽ ബ്രൗൺഷുഗർ കൈവശം വച്ചതിനും കേസുകൾ ഉണ്ട്. പ്രതികളെ ചോദ്യം ചെയ്തതിൽ കഞ്ചാവു കടത്തികൊണ്ടുവരുന്നതിന് സാമ്പത്തികമായും മറ്റും സഹായം ചെയ്ത മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.വൈകാതെ മുഴുവൻ പ്രതിഖലേയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam