
കാസർകോട്: വിദ്യാനഗറിലെ ക്വാർട്ടേഴ്സിൽ മധ്യവയസ്കൻ തലക്കടിയേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി വിജയൻ മേസ്ത്രി ( 55) ആണ് മരിച്ചത്. മദ്യലഹരിയിൽ തമിഴ്നാട് സ്വദേശിയായ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. വിജയൻ മേസ്ത്രിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam