
തൃശ്ശൂര്‍: മണ്ണുത്തി വടക്കഞ്ചേരി ആറുവരി പാതയുടെ നിർമാണ പ്രവർത്തനം നടക്കുന്നതിനിടെ ഹിറ്റാച്ചിയുടെ കൈ ഭാഗം തട്ടി മലമ്പാമ്പ് ചത്തു. ഇതര സംസ്‌ഥാന തൊഴിലാളിയായ നൂർ അമിനിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വന്യ ജീവി സംരക്ഷണ നിയമ പ്രകാരം ആണ് നടപടി.
ഷെഡ്യൂള്‍ ഒന്നിൽ ഉൾപ്പെടുന്ന ജീവി ആയതിനാൽ മൂന്നു വർഷം മുതൽ 7 വർഷം വരെ ജയില് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കോവിഡ് പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam