മൊബൈൽ ആപ്പ് വഴി 8000 രൂപ കടമെടുത്ത മലയാളി യുവാവ് വ്യക്തിഹത്യയെ തുടർന്ന് ആത്മഹത്യ ചെയ്തു

Published : Jan 27, 2022, 11:58 PM IST
മൊബൈൽ ആപ്പ് വഴി 8000 രൂപ കടമെടുത്ത മലയാളി യുവാവ് വ്യക്തിഹത്യയെ തുടർന്ന് ആത്മഹത്യ ചെയ്തു

Synopsis

ഈ വായ്പയു‌ടെ കാര്യം പറഞ്ഞ് ആദർശിൻ്റെ കോണ്ടാക്ടിലുള്ളവർക്കെല്ലാം ഓൺലൈൻ ആപ്പിൽ നിന്നും മെസേജുകൾ ലഭിച്ചിരുന്നു. 

പൂനെ:  ഓൺലൈനിൽ ലോൺ നൽകുന്ന ആപ്പിന്‍റെ ഭീഷണിയെ തുടർന്ന് പൂനെയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു.  തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്. ഓൺലൈനായി വായ്പകൾ നൽകുന്ന ഒരു മൊബൈൽ ആപ്പിൽ നിന്നും ആദ‍ർശ് 8000 രൂപ വായ്പയായി എടുത്തിരുന്നു. ഈ വായ്പയു‌ടെ കാര്യം പറഞ്ഞ് ആദർശിൻ്റെ കോണ്ടാക്ടിലുള്ളവർക്കെല്ലാം ഓൺലൈൻ ആപ്പിൽ നിന്നും മെസേജുകൾ ലഭിച്ചിരുന്നു. ആദർശിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു. ഇതേ തുട‍ർന്ന് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു  യുവാവെന്ന് സുഹൃത്തുക്കൾ പറയുന്നു. ആദർശിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത സൈബർ പൊലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ