വെട്ടിവീഴ്ത്തി ഗുണ്ടാ സംഘം; മഹാരാഷ്ട്രയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

Published : May 31, 2026, 11:26 PM IST
Thane Vishnu Nair Murder

Synopsis

മഹാരാഷ്ട്രയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായർ ആണ് കൊല്ലപ്പെട്ടത്. 31 വയസ്സായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. താനെയിലെ വർതക് നഗറിലാണ് കൊലപാതകം നടന്നത്. 

താനെ: മഹാരാഷ്ട്രയിൽ മലയാളി യുവാവിനെ വെട്ടിക്കൊന്നു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായരാണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലെ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് പിടികൂടി. വിഷ്ണു നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

താനെയിലെ വർതക് നഗറിൽ ഞായറാഴ്ച പുലർച്ചെ ആണ് സംഭവം. പ്രദേശത്തെ മീൻ കച്ചവടക്കാരും പ്രാദേശിക ഗുണ്ടാ സംഘവും തമ്മിൽ കഴിഞ്ഞ രാത്രിയിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ വിഷ്ണുവും സംഘവും ഇടപെട്ടതോടെ സംഘർഷമായി. ഗുണ്ടാ സംഘത്തിന്റെ തലവൻ പ്രകാശ് ടീഖെ, വിഷ്ണുവിനെതിരെ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഈ വിഷയം പൊലീസ് എത്തി ഒത്തുതീർപ്പാക്കി.

പുലർച്ചെ രണ്ടുമണിയോടെ വിഷ്ണു വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിഷ്ണുവിനെ ഗുണ്ടാ സംഘം പിന്നിൽനിന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. പ്രകാശ് ടിഖെ, സഹോദരൻ വിക്കി ടീഖെ, വിക്കി കരോട്ടിയ, സിദ്ധാർഥ് റോക്കഡെ, ഗണേഷ് ദ്വിവേ എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ ആക്രമിച്ചത്. പ്രകാശ് ആണ് വിഷ്ണുവിനെ കുത്തിയത്.

വയറിലും നെഞ്ചിലും കുത്തേറ്റ് രക്തം വാർന്നുകിടന്ന വിഷ്ണുവിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സംഭവശേഷം ഓടി രക്ഷപ്പെട്ട കൊലയാളി സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ഇതിൽ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വർതക് നഗർ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

31 വയസ്സുകാരനായ വിഷ്ണു അവിവാഹിതനാണ്. ചെങ്ങന്നൂർ സ്വദേശി വേണുഗോപാൽ നായരാണ് പിതാവ്. മുപ്പത് വർഷത്തിലധികമായി താനെയിൽ തന്നെയാണ് കുടുംബത്തിൻ്റെ താമസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഠനത്തിൽ മിടുക്കി, 12കാരിയെ കാണാതായിട്ട് 5 ദിവസം, പാതിയിലേറെയും മുതലകൾ തിന്ന നിലയിൽ മൃതദേഹം കണ്ടെത്തി, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
കൗണ്‍സലിംഗിനെത്തിയ കൗമാരക്കാരിയെ ചികിത്സയുടെ ഭാഗമെന്ന പേരിൽ ബീച്ചിലെത്തിച്ച് പീഡനം സൈക്യാട്രിക് കൗണ്‍സിലർ റിമാൻഡിൽ