ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

Web Desk   | Asianet News
Published : Sep 17, 2020, 05:12 PM IST
ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

Synopsis

കഴിഞ്ഞ ഞായറാഴ്ച പൂനെയിലെ ഒരു ആശുപത്രിക്ക് സമീപം വച്ചാണ് ഇയാളെ അജയ് കുത്തികൊലപ്പെടുത്തിയത്. 

പൂനെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജയ് ഷെയ്ഖ് എന്നയാളെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൂനെ സഞ്ജയ് നഗര്‍ സ്വദേശിയായ സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട  സൗരഭ് വ്യങ്കട്ട് ജാദവിന് 28 വയസായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പൂനെയിലെ ഒരു ആശുപത്രിക്ക് സമീപം വച്ചാണ് ഇയാളെ അജയ് കുത്തികൊലപ്പെടുത്തിയത്. അജയിയുടെ ഭാര്യ സൗരഭിനോട് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തിന്റെ സഹായത്തോടെയാണ് അജയ് ഷെയ്ഖ് കൊലപാതകം നടത്തിയത്. യുവാവിനെ കാണാനെത്തിയ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അയാളെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട സൗരഭിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

അജയ് ഷെയ്ഖുമായുള്ള വിവാഹത്തിന് മുന്‍പേ തന്നെ ഇയാളുടെ ഭാര്യയായ യുവതിയും സൗരഭും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരുന്നു. പതിവായി ഇവര്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെയും നേരില്‍ കണ്ടിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി