
തൃശൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും പരാതിക്കാരിയിൽ നിന്ന് 3,58,000രൂപ വാങ്ങി തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മറ്റൊരു സ്ത്രീയുമായി പ്രതിക്കുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ ഇയാൾ പരാതിക്കാരിയുടെ മുഖത്ത് അടിച്ചും മറ്റും പരിക്കേൽപ്പിക്കുയും ചെയ്തു. കൂളിമുട്ടം ആൽ സ്വദേശി മണലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖ് (30) യാണ് കേസിൽ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി, എസ്.ഐ മാരായ അനു, എ പ്രജീഷ്, എ.എസ്.ഐ അസ്മാബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam