വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി കീഴടങ്ങി

By Web TeamFirst Published Jun 1, 2021, 1:35 PM IST
Highlights

രണ്ടര മാസം മുമ്പാണ് പ്രശാന്തൻ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടികളെ വിളിച്ചു വരുത്തി പീ‍ഡിപ്പിക്കാൻ ശ്രമം നടത്തിയത്. പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കണ്ണൂർ: കണ്ണൂർ മയ്യിലിൽ വിദ്യാർത്ഥികളെ ലൈംഗീകമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവ് കീഴടങ്ങി. കുറ്റ്യാട്ടൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തനാണ് ഇന്നലെ വൈകീട്ട് മയ്യിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ ഇന്ന് കണ്ണൂർ പോക്സോ കോടതിയിൽ ഹാജരാക്കും. 

രണ്ടര മാസം മുമ്പാണ് പ്രശാന്തൻ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടികളെ വിളിച്ചു വരുത്തി പീ‍ഡിപ്പിക്കാൻ ശ്രമം നടത്തിയത്. പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!