ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് യുവാവ്

Published : Nov 27, 2020, 10:03 PM IST
ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് യുവാവ്

Synopsis

ആത്മഹത്യ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനുമാണ് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. യുവതിയെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചതായാണ് ജുന്‍ജുനു പൊലീസ് വിശദമാക്കുന്നത്. 

ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്. ഗുരുതര പൊള്ളലേറ്റ ഭാര്യ മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളേയും ബന്ധുക്കളുമടക്കം അഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. നവംബര്‍ 20ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവംബര്‍ 22 ന് മരിച്ചിരുന്നു.

ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി കിട്ടിയില്ല; ഭാര്യയെ ഇന്റർനെറ്റിൽ വില്‍ക്കാന്‍ വച്ച ഭര്‍ത്താവ് കുടുങ്ങി

മരിച്ച യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, സഹോദരന്‍, ഭര്‍ത്താവിന്‍റെ അമ്മാവനും അമ്മായിയും എന്നിവരാണ് അറസ്റ്റിലായത്.ആത്മഹത്യ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനുമാണ് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. യുവതിയെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചതായാണ് ജുന്‍ജുനു പൊലീസ് വിശദമാക്കുന്നത്.

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ചുകൊന്ന് കനാലില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

ഇന്ത്യന്‍ ശിക്ഷാനിയമം 498 എ, 306 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ഒക്ടോബറില്‍ ബെംഗളുരുവിലും സമാനമായ സംഭവം നടന്നിരുന്നു. കൂടുതല്‍ സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തിക്കൊല്ലുകയായിരുന്നു. 

സ്ത്രീധനം ചോദിച്ചുള്ള ഭീഷണി: യുവതി ജീവനൊടുക്കി; പൊലീസുകാരനായ ഭർത്താവിനെതിരെ കേസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ