POCSO case : 11കാരിയെ പീഡിപ്പിച്ചു; യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്

Published : Feb 08, 2022, 07:07 PM IST
POCSO case : 11കാരിയെ പീഡിപ്പിച്ചു; യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്

Synopsis

പത്തനംതിട്ട സ്വദേശികളായ അജി (46) കാമുകി സ്മിത (33)  എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്.  

പത്തനംതിട്ട:  പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (Aji-46) കാമുകി സ്മിത (Smitha-33)  എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പോക്സോ കോടതി (Pocso court) ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ അജിക്ക് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്  20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പീഡനത്തിന് കൂട്ടുനിന്നതിന് സ്മിതക്കെതിരെ 20 വര്‍ഷത്തെ കഠിനതടവിനും  25000 രൂപ പിഴയും വിധിച്ചു. 

2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ  സ്മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയും ഒന്നാംപ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് കേസ്. കോന്നി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയപ്പകയിൽ യുവാവിൻ്റെ കൊടുംക്രൂരത; യുവതിക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം, യുവതിക്ക് ദാരുണാന്ത്യം
കുളിച്ചിട്ട് 2 വർഷം, മലമൂത്ര വിസ‍ർജ്യങ്ങൾക്കിടയിൽ വാനിനുള്ളിൽ നഗ്നനാക്കി പൂട്ടിയിട്ട നിലയിൽ 9വയസുകാരൻ, കേസ്