വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാനികൾ കൊല്ലത്ത് പിടിയിൽ

Published : Jun 21, 2022, 01:11 AM IST
വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാനികൾ കൊല്ലത്ത് പിടിയിൽ

Synopsis

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ കൊല്ലത്ത് പിടിയിൽ

കൊല്ലം: വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ കൊല്ലത്ത് പിടിയിൽ. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.  ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. 

പിടിയിലാകുന്പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവിൽ ലഹരി മരുന്നുകൾ എത്തിച്ച് കൊല്ലം ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ അനീഷും വൈശാഖും.  ഒരാഴ്ച്ചക്കിടയിൽ കരുനാഗപ്പള്ളിയിൽ മാത്രം എംഡിഎംഎ കടത്തു സംഘത്തിലെ എട്ടു പേരാണ് പിടിയിലായിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ബെംഗളൂരിവിൽ പോയാണ് സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും ലഹരി മരുന്ന് കടത്തു സംഘങ്ങളെ കണ്ടെത്താൻ ശക്തമായ പരിശോന നടത്തുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരയണൻ വ്യക്തമാക്കി.

Read more:  പൈസ കൊടുത്തത് ഗൂഗിൾ പേയിൽ, വണ്ടി നമ്പർ സഹിതം രഹസ്യവിവരം: യുവതിയുടെ ഭാഗിൽ പിടിച്ചത് അര ലക്ഷത്തിന്റെ എംഡിഎംഎ

കൊച്ചി: ആലുവയിൽ കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽക്കുന്ന അച്ഛനും മകനും പിടിയിൽ. ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്‍റെ മോഷണം. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ രാവിലെ മേയാൻ വിടുന്ന കന്നുകാലികളിൽ പലതും മടങ്ങിയെത്തിയിരുന്നില്ല. അന്വേഷിച്ച് മടുത്ത നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്.

ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുകയാണ് അറസ്റ്റിലായ ഷെമീർ. പകൽ ഓട്ടോറിക്ഷയിൽ കറങ്ങി മോഷ്ടിക്കേണ്ട ഉരുവിനെ കണ്ടുവയ്ക്കും. തുടർന്ന് രാത്രി മകനുമൊത്ത് എത്തി കാലികളെ പാസഞ്ചർ ഓട്ടോയിൽ കയറ്റി കൊണ്ടുപോകും. നേരെ അറവുശാലയിലെത്തിച്ച് നേരം പുലരുമ്പോഴേക്കും അറുത്ത് ഇറച്ചിയാക്കി വിൽപ്പന തുടങ്ങും. സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. പ്രതി മോഷ്ടിച്ച എട്ട് കന്നുകാലികളിൽ ആറെണ്ണത്തെ അറുത്തതായും രണ്ടെണ്ണത്തെ വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. 

Read more: മാവേലിക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാത്രിയിൽ മാത്രം വീട്ടിൽ വന്നുപോവും', തമിഴ്നാട്ടിലേക്ക് കടക്കും മുൻപ് ശ്രീകാന്തിനെ വളഞ്ഞ് പൊലീസ്, കുടുങ്ങിയത് തലസ്ഥാനത്തെ പ്രധാന മോഷ്ടാവ്
'2 മണിക്കൂർ, 30 ലക്ഷത്തിന്റെ ചായ', ബെംഗളൂരുവിൽ ടെക്കി ദമ്പതികളുടെ ഫ്ലാറ്റിൽ വൻ മോഷണം