പൈസ കൊടുത്തത് ഗൂഗിൾ പേയിൽ, വണ്ടി നമ്പർ സഹിതം രഹസ്യവിവരം: യുവതിയുടെ ബാഗിൽ പിടിച്ചത് അര ലക്ഷത്തിന്റെ എംഡിഎംഎ

Published : Jun 21, 2022, 12:37 AM ISTUpdated : Jun 21, 2022, 09:46 AM IST
പൈസ കൊടുത്തത് ഗൂഗിൾ പേയിൽ, വണ്ടി നമ്പർ സഹിതം രഹസ്യവിവരം: യുവതിയുടെ ബാഗിൽ പിടിച്ചത് അര ലക്ഷത്തിന്റെ എംഡിഎംഎ

Synopsis

എം ഡി എം എ-യുമായി ബംഗ്ലുരുവിൽ നിന്ന് തൃശൂരിലേയ്ക്കു വന്ന യുവതി ഉൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ. തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 

തൃശ്ശൂർ: എം ഡി എം എ-യുമായി ബംഗ്ലുരുവിൽ നിന്ന് തൃശൂരിലേയ്ക്കു വന്ന യുവതി ഉൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ. തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. അറസ്റ്റിലായ യുവതി ട്രാവൽസ് ഉടമ കൂടിയാണ്. ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്നായിരുന്നു സിറ്റി ഷാഡോ പൊലീസിന് ലഭിച്ച വിവരം. 

ദേശീയപാതയിൽ പലയിടത്തായി ഷാഡോ പൊലീസ് നിലയുറപ്പിച്ചു. കാറിന്റെ നമ്പർ രഹസ്യവിവരത്തിലുണ്ടായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ മണ്ണുത്തി ദേശീയപാതയിൽ കാർ കണ്ടു. പിൻതുടർന്ന്, വണ്ടി നഗരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ പൊലീസ് ജീപ്പ് കുറുകെയിട്ട് വണ്ടി തടഞ്ഞു. തൃശൂർ കൊക്കാലെ സ്വദേശിനിയായ സഞ്ജുന, പൂത്തോൾ സ്വദേശി മെബിൻ, ചേറൂർ സ്വദേശി കാസിം എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. 

സഞ്ജനയുടെ ഹാൻഡ് ബാഗിനുള്ളിൽ നിന്ന് പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അരലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണിത്. ബംഗ്ലുരിവിൽ ലഹരിവ്യാപാരിയായ വയനാട്ടുകാരനാണ് ഇവർക്കു ലഹരിമരുന്നു നൽകിയത്. വയനാട്ടുകാരന് പണം അഡ്വാൻസായി നൽകിയത് ഗൂഗിൾ പേ വഴിയായിരുന്നു. ചെന്ത്രാപ്പിന്നിയിലെ ട്രാവൽസ് ഉടമയാണ് ഇവർ. 

Read more:തൃശൂരിൽ ബൈക്ക് പോയി, ഹെൽമെറ്റ് വയ്ക്കാത്തതിന് കാട്ടാക്കടയിൽ നിന്ന് ഉടമയ്ക്ക് നോട്ടിസ്, കള്ളനെ പിടിച്ച് പൊലീസ്

ശരീരത്തിൽ പച്ചകുത്തുന്നത് തിളങ്ങാൻ വേണ്ടി പ്രത്യേക മിശ്രിതം വികസിപ്പിച്ചെടുത്ത ആളാണ് അറസ്റ്റിലായ മെബിൻ. യു.എ.ഇയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനാണ് കാസിം. മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. കാസിമും സന്ജുന ടൂറിസം കോഴ്സ് ഒന്നിച്ചു പഠിച്ചവരാണ്. ദിർഘകാലമായി എം.ഡി.എം.എ. ഉപയോഗിക്കുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

Read more: 'ചെങ്കുത്തായ മല രണ്ടര വയസുകാരൻ ഒറ്റയ്ക്കെങ്ങനെ കയറി?', കുട്ടിയെ കാണാതായ സംഭവത്തിൽ ഉത്തരമില്ലാതെ പൊലീസ്

 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം