കോവളം സ്പാ കേസിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂടുതൽ ഇടപാടുകാരിലേക്ക് നീങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. തിരുനെൽവേലി സ്വദേശിയായ വീരപാണ്ഡ്യനെ പിടികൂടിയത് സ്വന്തം നാട്ടിൽ നടത്തിയ തെരച്ചിലിന് ഒടുവിൽ.

തിരുവനന്തപുരം: കോവളത്ത് 16 കാരിയെ സ്പായിൽ പീഡിപ്പിച്ച കേസിൽ ഒരു ഇടപാടുകാരൻ കൂടി പൊലീസ് പിടിയിലായി. തിരുനൽവേലി സ്വദേശിയായ വീരപാണ്ഡ്യനെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ സ്പായിലും ഹോട്ടലിലുമായി പലതവണ പീഡിപ്പിച്ചതായാണ് കണ്ടെത്തൽ.

കോവളം സ്പാ കേസിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂടുതൽ ഇടപാടുകാരിലേക്ക് നീങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. തിരുനെൽവേലി സ്വദേശിയായ വീരപാണ്ഡ്യനെ പിടികൂടിയത് സ്വന്തം നാട്ടിൽ നടത്തിയ തെരച്ചിലിന് ഒടുവിൽ. പെണ്‍കുട്ടിയെ ഇയാള്‍ അഞ്ചു തവണ പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. മൂന്ന് തവണ സജിത്തിന്‍റെ ഉടമസസ്ഥതയിലുള്ള സ്പായിലും പിന്നീട് കോവളത്ത് തന്നെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലും വെച്ച്. രാത്രികാലങ്ങളിലാണ് കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടു പോയിരുന്നത്. ഇതിനായി മുപ്പതിനായിരം രൂപ സജിത്തിന് നല്‍കിയെന്നാണ് കണ്ടെത്തൽ.

ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ഇത് വരെ അറസ്റ്റിലായത് 14 പേരാണ്. ഇതിൽ ആറ് പേരും ഇടപാടുകാരാണ്. സ്പാ ഉടമകള്‍, ഇവരുടെ ബിനാമികൾ, പെണ്‍കുട്ടിയെ ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ, ഇടനിലക്കാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. വരും ദിവസങ്ങളിൽ കൂടുതൽ ഇടപാടുകാര്‍ പിടിയിലാകുമെന്നാണ് എസ് ഐ ടി നല്‍കുന്ന സൂചന.

YouTube video player