മകളെ പ്രണയിച്ച് വിവാഹം കഴിച്ചു; പകയിൽ മരുമകനെ വാക്കത്തികൊണ്ട് വെട്ടി, പിതാവ് പിടിയിൽ, സംഭവം അടിമാലിയിൽ

Published : Jun 03, 2023, 11:57 PM IST
മകളെ പ്രണയിച്ച് വിവാഹം കഴിച്ചു; പകയിൽ മരുമകനെ വാക്കത്തികൊണ്ട് വെട്ടി, പിതാവ് പിടിയിൽ, സംഭവം അടിമാലിയിൽ

Synopsis

ഷിബുവിന്‍റെ മകള്‍ അനുശ്രിയുമായി യദുകൃഷ്ണന്‍ പ്രണയത്തിലായിരുന്നു. പിതാവിന്‍റെ എതിര്‍പ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്.

അടിമാലി: മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന്  മരുമകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ്  പിടിയിൽ. പിതാവിന്‍റെ സഹായിയുടെ പരാതിയില്‍ മരുമകന്‍റെ  സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി സ്വദേശി ഷിബുവും അനീഷും സുധീഷുമാണ് പിടിയിലായത്. ഷിബുവിന്‍റെ വെട്ടേറ്റ യദുകൃഷ്ണന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ഷിബുവിന്‍റെ മകള്‍ അനുശ്രിയുമായി യദുകൃഷ്ണന്‍ പ്രണയത്തിലായിരുന്നു. പിതാവിന്‍റെ എതിര്‍പ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്. അടിമാലി ഇരുമ്പുപാലം മാർക്കോസ് കോളനിയിൽ നിൽക്കുകയായിരുന്ന യദുകൃഷ്ണനും സംഘത്തിനും നേരെ  ഷിബുവും സഹായി ജെനീഷും ചേർന്ന് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ യദു ഓടി സുഹൃത്തുക്കളുടെ വീട്ടില്‍ കയറിയതോടെയാണ് ജീവൻ രക്ഷിക്കാനായത്.

Read More :  'പന്നിഫാം, ഹോട്ടൽ'; മാലിന്യം നിറഞ്ഞ് ചീഞ്ഞ് നാറി റോഡുകൾ, പരാതികൊടുത്താൽ ഭീഷണി, പൊറുതിമുട്ടി ജനം

ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. യദുകൃഷ്ണന്‍റെ ബന്ധുക്കളുടെ പരാതിയില്‍ ഷിബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ യദുവിനെ സഹായിച്ച സുഹൃത്തുക്കള്‍ക്കെതിരെ ജനീഷിന്‍റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. വീട്ടില്‍ കയറി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി ഈ പരാതിയില്‍ യദുവിന്‍റെ സുഹൃത്തുക്കളായ അനീഷ്, സുധീഷ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. അതേസമയം അനീഷും സുധീഷും നിരപരാധികളാണെന്നും  കള്ളകേസില്‍ കുടുക്കുകയായിരുന്നുവെന്നും വിവിധ ആദിവാസി സംഘടനകള്‍ ഇടുക്കി എസ്പിയെ അറിയിച്ചിട്ടുണ്ട്. ഇതേകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.  

Read More :നഗ്നതാ പ്രദർശനം; ജാമ്യം കിട്ടിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്