
കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന (rape case) യുവതിയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ (intcu leader) കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പി.സി സുനിലിനെതിരെയാണ് യുവതിയുടെ പരാതി.
വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഐ.എന്‍.ടി.യു.സിക്ക് കീഴിലുള്ള ഫാം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവും പൂക്കോട് സര്‍വകലാശാല യുണിറ്റ് പ്രസിഡന്റുമാണ് സുനില്‍. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിയാണ് പരാതിക്കാരി.
പാലക്കാട്: പാലക്കാട് മരുതറോഡിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണാര്‍കാട് സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.
വിൽപ്പനയ്ക്കായി കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിച്ച പുകയില ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതിനെ തുടർന്ന് പ്രതികൾ തിരികെ കൊണ്ടുപോകും വഴിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാവിലെ മരുതറോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ പ്രതികള്‍ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ നിർത്താതെ പോവുകായായിരുന്നു.
എന്നാൽ പൊലീസ് വാഹനം പിന്തുടര്‍ന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച് പിക്കപ് വാൻ വിശദമായി പരിശോധിച്ചു. ഇതിനിടയിലാണ് പച്ചക്കറികൾ സൂക്ഷിക്കുന്ന ബോക്സുകളിൽ നിന്നായി പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിന്നാലെ ഷബീര്‍, ഷഹബാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായാണ് പ്രതികൾ പുകയില ഉത്പന്നങ്ങൾ വാങ്ങിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും ഉത്പന്നങ്ങൾ വാങ്ങാൻ പ്രതികൾക്ക് മറ്റാരെങ്കിലും പണം നൽകിയോ എന്നതിനേക്കുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചു.