
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയതിനെ തുടർന്ന് ഇരുപത്തേഴുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കൂടാതെ പെൺകുട്ടിയുടെ അമ്മായിയെയും ഇയാൾ ബലാത്സംഗത്തിനിരയാക്കുകയും അവരുടെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. അസ്മൽ ലഷ്കർ എന്ന ആശിഷ് ദുബേയാണ് പൊലീസ് പിടിയിലായത്.
സാന്‍ഡ്‍വിച്ചില്‍ സഹപ്രവര്‍ത്തകന്‍റെ വിഷ പരീക്ഷണം; നാലുവര്‍ഷത്തോളം കോമയില്‍, ഒടുവില്‍ മരണം ...
വിവാഹവാഗ്ദാനം നൽകിയാണ് ഇയാൾ ഇരുപത്തിമൂന്നുകാരിയായ യുവതിയെ പീഡിപ്പിച്ച്, പീഡനദൃശ്യങ്ങൾ പകർത്തിയതെന്ന് ബംഗൂർ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ഒരു പാർട്ടിയിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെയും അമ്മായിയെയും പരിചയപ്പെട്ടത്. അസം സ്വദേശിയായ ഇയാൾ മുംബൈയിലാണ് താമസിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സബർബൻ ഖറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി, പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; ഭര്‍ത്താവിനെതിരെ കേസ് ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam