കോട്ടയത്ത് സിനിമ ഷൂട്ടിംഗിനിടെ ഞെട്ടിച്ച് ലൈംഗികാതിക്രമം, 51 കാരന്‍റെ ക്രൂരത 11കാരിയോട്; റെജി അറസ്റ്റിൽ

By Web TeamFirst Published Jun 2, 2023, 9:28 PM IST
Highlights

സിനിമയിൽ ജൂനിയർ ആർട്ടസ്റ്റുകളെ എത്തിക്കുന്നയാളാണ് പ്രതിയായ റെജി

കോട്ടയം: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ കോട്ടയത്ത് അറസ്റ്റിലായി. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുവാൻ എത്തിയ പെൺക്കുട്ടിക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. സിനിമയിൽ ജൂനിയർ ആർട്ടസ്റ്റുകളെ എത്തിക്കുന്നയാളാണ് പ്രതിയായ റെജി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.

ടൂറിനിടെ കാമുകിയെ കയറിപ്പിടിച്ചു, എതിർത്തപ്പോൾ കാമുകന്‍റെ കൊടുംക്രൂരത; ഓടിയെത്തിയ പൊലീസ് കണ്ടത് രക്ഷയായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ കാണാം തത്സമയം

അതേസമയം മൂംബൈയിൽ നിന്നും പുറത്തുവന്ന മറ്റൊരുവാർത്ത പൊതുസ്ഥലത്ത് ലൈംഗികതക്ക് ശ്രമിച്ചപ്പോൾ എതിർത്ത കാമുകിയെ കൊലപ്പെടുത്താൻ നോക്കിയ യുവാവ് പിടിയിലായി എന്നതാണ്. ഒന്നിച്ചുള്ള വിനോദയാത്രക്കിടെയായിരുന്നു കാമുകിയോടുള്ള കൊടുംക്രൂരത. ടൂറിനിടെ ബീച്ച് തീരത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് കാമുകൻ യുവതിയോട് ലൈംഗികതക്ക് ശ്രമിച്ചത്. എന്നാൽ യുവതി ഇത് എതിർക്കുകയായിരുന്നു. ഇതോടെ കുപിതനായ യുവാവ് കാമുകിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കാമുകിയുടെ തല പാറയിൽ ഇടിച്ച് പൊട്ടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ഓവുചാലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. നിലവിളികേട്ടെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്. കൊലപാതക ശ്രമടക്കമുള്ള കുറ്റം ചുമത്തി  മുംബൈ കല്ല്യാൺ സ്വദേശി ആകാശ് മുഖർജിയെ പിടികൂടിയെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം മൂംബൈയിൽ നിന്നും പുറത്തുവന്ന മറ്റൊരുവാർത്ത പൊതുസ്ഥലത്ത് ലൈംഗികതക്ക് ശ്രമിച്ചപ്പോൾ എതിർത്ത കാമുകിയെ കൊലപ്പെടുത്താൻ നോക്കിയ യുവാവ് പിടിയിലായി എന്നതാണ്. ഒന്നിച്ചുള്ള വിനോദയാത്രക്കിടെയായിരുന്നു കാമുകിയോടുള്ള കൊടുംക്രൂരത. ടൂറിനിടെ ബീച്ച് തീരത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് കാമുകൻ യുവതിയോട് ലൈംഗികതക്ക് ശ്രമിച്ചത്. എന്നാൽ യുവതി ഇത് എതിർക്കുകയായിരുന്നു. ഇതോടെ കുപിതനായ യുവാവ് കാമുകിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കാമുകിയുടെ തല പാറയിൽ ഇടിച്ച് പൊട്ടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ഓവുചാലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. നിലവിളികേട്ടെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്. കൊലപാതക ശ്രമടക്കമുള്ള കുറ്റം ചുമത്തി  മുംബൈ കല്ല്യാൺ സ്വദേശി ആകാശ് മുഖർജിയെ പിടികൂടിയെന്നും പൊലീസ് വ്യക്തമാക്കി.

click me!