ഏഴു വയസുകാരിയെ ലൈംഗികമായി പീഡീപ്പിച്ചു; കാഴ്ച കണ്ടത് ഓൺലൈൻ ക്ലാസിനിടെ ടീച്ചർ

Published : Oct 18, 2020, 12:02 PM IST
ഏഴു വയസുകാരിയെ ലൈംഗികമായി പീഡീപ്പിച്ചു; കാഴ്ച കണ്ടത് ഓൺലൈൻ ക്ലാസിനിടെ ടീച്ചർ

Synopsis

പെണ്‍കുട്ടിയെ കാട്രല്‍ ലൈംഗികമായി ഉപദ്രവിക്കുന്നതാണ് അധ്യാപിക കണ്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. ഉടന്‍ തന്നെ സ്കൂള്‍ പ്രിന്‍സിപാളിനെ അധ്യാപിക വിവരം അറിയിച്ചു. പ്രധാന അധ്യാപികയാണ് കുട്ടിയുടെ മാതാപിതാക്കളെയും ചിക്കാഗോ പൊലീസിനെയുമെല്ലാം വിവരം അറിയിച്ചത്.

ചിക്കാഗോ: ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. കസിന്‍ കൂടിയായ കാട്രല്‍ വാല്‍സ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയും സഹപാഠികളും കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചിക്കാഗോയിലെ വെസ്റ്റ് ചെസ്റ്റര്‍ഫീല്‍ഡിലാണ് ഗുരുതര കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ ഗൂഗിള്‍ മീറ്റിലീടെയുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ഇടവേള സമയത്ത് മൈക്രോഫോണ്‍ ഓഫായ നിലയിലായിരുന്നുവെങ്കിലും കാമറ പ്രവര്‍ത്തിച്ചരുന്നു. ഇതിനിടെ മറ്റൊരു കമ്പ്യൂട്ടറില്‍ ജോലി ചെയ്യുകയായിരുന്ന അധ്യാപിക രണ്ട് കുട്ടികള്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നത് കേട്ടതോടെയാണ് വീണ്ടും ഓണ്‍ലൈന്‍ ക്ലാസിന്‍റെ സ്ക്രീന്‍ തുറന്നത്.

പെണ്‍കുട്ടിയെ കാട്രല്‍ ലൈംഗികമായി ഉപദ്രവിക്കുന്നതാണ് അധ്യാപിക കണ്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. ഉടന്‍ തന്നെ സ്കൂള്‍ പ്രിന്‍സിപ്പാളിനെ അധ്യാപിക വിവരം അറിയിച്ചു. പ്രധാന അധ്യാപികയാണ് കുട്ടിയുടെ മാതാപിതാക്കളെയും ചിക്കാഗോ പൊലീസിനെയുമെല്ലാം വിളിച്ചത്.

പെണ്‍കുട്ടി തന്‍റെ മുത്തശ്ശിയുടെ വീട്ടിലാണ് ഉണ്ടായിരുന്നത്.  അച്ഛനും പ്രിന്‍സിപ്പാളും എത്തി കാര്യങ്ങള്‍ ചോദിക്കുമ്പോഴും കാട്രല്‍ തന്നെ അടിച്ചുവെന്ന് മാത്രമാണ് ആദ്യം പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍, വീട്ടുകാരില്‍ നിന്ന് മാറ്റി നിര്‍ത്തി ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പാളിനോടാണ് കുട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുമ്പും കാട്രല്‍ തന്നെ കൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.

കുട്ടിക്ക് ആറ് വയസുള്ളപ്പോഴാണ് ആദ്യമായി കാട്രല്‍ ഉപദ്രവിച്ചത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും ക്ഷമിക്കൂ, ക്ഷമിക്കൂ എന്ന് പറഞ്ഞ് കാട്രല്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. കാട്രലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി എംബിഎ വിദ്യാർഥിനിയെ ബലാത്സം​ഗം ചെയ്തു, 67കാരൻ അറസ്റ്റിൽ
ബി​ഗ് ബോസ് താരത്തിന്‍റെ വഞ്ചന? വിവാഹ മോചിതനെന്നത് പ്രശ്നമില്ലെന്നറിയിച്ചു, മോഹിപ്പിച്ച് ഫ്ലാറ്റും കാറും സ്വർണവും പണവും സ്വന്തമാക്കി!