തലസ്ഥാനത്ത് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; ഒരാൾ പിടിയിൽ 

Published : Mar 23, 2023, 06:39 PM ISTUpdated : Mar 23, 2023, 06:53 PM IST
തലസ്ഥാനത്ത് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; ഒരാൾ പിടിയിൽ 

Synopsis

കടകംപ്പള്ളി സ്വദേശി പ്രകാശനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം : തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ. കടകംപ്പള്ളി സ്വദേശി പ്രകാശനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പിഎംജിയിലെ ഒരു വനിതാ ഹോസ്റ്റലിന് മുന്നിലായിരുന്നു നഗ്നത പ്രദർശനം. പ്രകാശിനെതിരെ സമാനമായ കേസ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലുമുണ്ട്. 

തിരുവനന്തപുരം നഗരത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീക അതിക്രമക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാണ്. ഇന്നലെ മാത്രം രണ്ട് പേരാണ് നഗ്നതാപ്രദർശനം നടത്തിയതിനും ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനുമായി തലസ്ഥാന നഗര പരിധിയിൽ പിടിയിലായത്. കോട്ടൺഹിൽ പരിസരത്തെ ലേഡീസ് ഹോസ്റ്റലിന് പുറത്ത് നഗ്നതാ പ്രദർശം നടത്തിയ വട്ടിയൂർക്കാവ് സ്വദേശി മുത്തുരാജാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് വനിതാ ഹോസ്റ്റലിന് മുന്നിൽ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ഓട്ടോഡ്രൈവറായ ഇയാൾ സ്ഥലത്ത് നിന്നുടൻ രക്ഷപ്പെട്ടു. സിസിടിവിയിൽ നിന്ന് ഓട്ടോ നമ്പർ കണ്ടെത്തി നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാൾ
പിടിയിലായത്. 

ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിലെ ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളാണ് പിടിയിലായത്. മാർത്താണ്ഡം സ്വദേശി മേഴ്സിൻ ജോസിനെയാണ് നാട്ടുകാർ പിടികൂടിയത്. വീടിനുള്ളിൽ ചാടികടന്ന് ശുചിമുറിയുടെ എയർഹോളിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പരിസരവാസികളാണ് ഇയാളെ പിന്തുടർന്ന് പിടികൂടി
പൊലീസിനെ ഏൽപ്പിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്