ആഢംബര ജീവിതത്തിന് വേണ്ടി ബൈക്ക് മോഷണം; പ്രതി ആലുവയിൽ പിടിയിൽ 

Published : Mar 06, 2023, 07:00 PM IST
 ആഢംബര ജീവിതത്തിന് വേണ്ടി ബൈക്ക് മോഷണം; പ്രതി ആലുവയിൽ പിടിയിൽ 

Synopsis

മാർക്കറ്റിൽ വ്യാപാരം നടത്തുന്ന നിസാർ എന്നയാളുടെയാണ് ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ഇരുചക്രവാഹനം.

ആലുവ : എറണാകുളം ആലുവയില്‍ ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. നോർത്ത് പറവൂർ സ്വദേശി വിപിൻ ലാലിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ മാർക്കറ്റിന് സമീപം മേൽപ്പാലത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന  ബുളളറ്റാണ് വിപിൻ ലാല്‍ മോഷ്ടിച്ചത്. മാർക്കറ്റിൽ വ്യാപാരം നടത്തുന്ന നിസാർ എന്നയാളുടെയാണ് ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ഇരുചക്രവാഹനം. മോഷണം നടത്തി കിട്ടുന്ന പണം ആഢംബര ജീവിതത്തിന് വിഉപയോഗിക്കുകയാണ് ഇയാള്‍  ചെയ്തിരുന്നതെന്നും പതിമൂന്ന് മോഷണക്കേസുകൾ നേരത്തെ വിപിൻ ലാലിന്‍റെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു. 

 

 

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'