
പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കിലെ മോഷണക്കേസിൽ പ്രതി പിടിയിൽ. അന്നൂർ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കോഫി ബങ്കിൽ മോഷണം നടന്നത്. പൂട്ട് പൊളിച്ച അകത്ത് കയറിയ മോഷ്ടാവ് ബാങ്ക് വായ്‌പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് ഇയാൾ കവർന്നത്. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ ശ്രമം ആദ്യം അറിഞ്ഞത്.
പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ചിത്രലേഖ, എം.വിജി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് സ്ഥാപനം നടത്തി വരുന്നത്. ചിത്രലേഖയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സമീപത്തെ നിരീക്ഷണ ക്യാമറകളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചാണ് പ്രതിയെ പിടി കൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി രാധാകൃഷ്ണനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More : വാട്ട്സാപ്പിൽ ഒരു മെസേജ്, ഇരട്ടി ലാഭം കേട്ടതോടെ 57 ലക്ഷം കൊടുത്തു; മലയാളി യുവതിയെ പറ്റിച്ചു, 4 പേർ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam