സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

By Web TeamFirst Published Oct 9, 2021, 9:29 PM IST
Highlights

സ്വകാര്യ ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഈസ്റ്റ്ഹിൽ സ്നേഹ ഹൗസിൽ രാഹുലിനെയാണ് (32) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.  

കൊയിലാണ്ടി: സ്വകാര്യ ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഈസ്റ്റ്ഹിൽ സ്നേഹ ഹൗസിൽ രാഹുലിനെയാണ് (32) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.  വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസിൽ നന്തിയിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾ കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇയാൾ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന ആളാണെന്നും ആദ്യമായാണ് ഇയാൾക്കെതിരെ പരാതി ലഭിക്കുന്നതെന്ന് പോലീസ്. എസ്ഐമാരായ എസ്. ശ്രീജേഷ്, അനൂപ്, ഹെറാൾഡ് ജോർജ്, തുടങ്ങിയവരാണ് കേസന്വേഷണം നടത്തുന്നത്. 

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. ബസിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർ നിരവധി പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിക്കാത്തതിനാൽ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ കഴിയാറില്ല. കേസും മറ്റുമായി നടക്കാൻ സ്ത്രികൾ മടിക്കുന്നത് ഇവർക്ക് വളമാകുകയാണ്.

എന്നാൽ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നവർ പരാതി നൽകാൻ തയ്യാറായാൽ മാത്രമേ  നടപടിയെടുക്കാനാകൂ വെന്നാണ് പൊലീസ് പറയുന്നത്. തിരക്കുള്ള ബസുകളിലും വിദ്യാർത്ഥികൾ കൂടുതലായി കയറുന്ന ബസുകളിലുമാണ് ഇത്തരക്കാർ കൂടുതലായി ശല്യം ചെയ്യുന്നത്.. സ്ത്രികൾ തന്നെ ഇത്തരം ശല്യക്കാരെ പിടികൂടി പൊലീസിൽ എൽപ്പിച്ച സംഭവങ്ങളുമുണ്ട്.

click me!