സ്വാകാര്യ വാഹനത്തില്‍ വിജിലന്‍സ് ബോര്‍ഡ്; കൈയോടെ പൊക്കി പൊലീസ്

Published : Oct 09, 2021, 09:30 AM ISTUpdated : Oct 09, 2021, 09:34 AM IST
സ്വാകാര്യ വാഹനത്തില്‍ വിജിലന്‍സ് ബോര്‍ഡ്; കൈയോടെ പൊക്കി പൊലീസ്

Synopsis

പൊലീസ് ചെക്കിങ്ങില്‍നിന്നു നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ബോര്‍ഡ് വെച്ചതെന്നാണ് ഇയാളുടെ  വിശദീകരണം.  

കൊല്ലം: അനധികൃതമായി വിജിലന്‍സ് (Vigilance)എന്നു രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ച് ഓടിക്കൊണ്ടിരുന്ന  സ്വകാര്യ വാഹനം (Private car) തെന്മല പൊലീസ് (Police) കസ്റ്റഡിയിലെടുത്തു. ഉടമയെ പൊലീസ് പിടികൂടി. ഇടമണ്‍ യുപി സ്‌കൂളിന് സമീപം താമസിക്കുന്ന മണ്ണാരഴികത്ത് വീട്ടില്‍ സുദേശന്‍ (Sudeshan) ആണ് പൊലീസ് പിടിയിലായത്. വാഹനത്തിന്റെ നമ്പര്‍ ബോര്‍ഡിനു താഴെയായി ഹ്യൂമന്‍ റൈറ്റ് കമ്മീഷന്‍ വിജിലന്‍സ് ഓആര്‍ജെ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 

കെട്ടിടമില്ലാതെ കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി ഒരു സര്‍ക്കാര്‍ പള്ളിക്കൂടം

ഇതില്‍ സംശയം തോന്നിയ തെന്മല പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. പൊലീസ് ചെക്കിങ്ങില്‍നിന്നു നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ബോര്‍ഡ് വെച്ചതെന്നാണ് ഇയാളുടെ  വിശദീകരണം. വീട്ടില്‍ ജ്യോതിഷവും മറ്റും നടത്തിവരുന്ന ഇയാളുടെ വാഹനത്തില്‍ ഇത്തരം ഒരു ബോര്‍ഡ് കുറെനാളായി ഉപയോഗിച്ചു വരികയായിരുന്നു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് മാറ്റി പുതിയ ബോര്‍ഡ് വച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കി.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി വിഷയം; വനം വകുപ്പിനെതിരെ സിപിഎം
 

PREV
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ