ഓടുന്ന ട്രെയിനിയില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

Published : Oct 09, 2021, 02:26 PM ISTUpdated : Oct 09, 2021, 03:57 PM IST
ഓടുന്ന ട്രെയിനിയില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

Synopsis

ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറിയ ശേഷം ആക്രമണവും കവര്‍ച്ചയും തുടങ്ങി. ഇവര്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.  

മുംബൈ: ഓടുന്ന ട്രെയിനില്‍വെച്ച് (train) 20കാരി കൂട്ടബലാത്സംഗത്തിനിരയായി(Gang rape). ലക്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് (Pushpak express) യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി(Arrested). രക്ഷപ്പെട്ട നാല് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് (Police) അറിയിച്ചു. വെള്ളിയാഴ്ച ഇഗത്പുരി-കസാറ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം. യാത്രക്കാരെയും അക്രമികള്‍ കൊള്ളയടിച്ചു.

ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറിയ ശേഷം ആക്രമണവും കവര്‍ച്ചയും തുടങ്ങി. ഇവര്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തടയാന്‍ ശ്രമിച്ചവരെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. കസാറ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ ശബ്ദമുണ്ടാക്കി ആളുകളെയും പൊലീസിനെയും കൂട്ടി. സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ട് പേര്‍ പിടിയിലായി.  

അറസ്റ്റിലായ നാല് പേരില്‍ നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. ബലാത്സംഗം, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നാല് പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
 

സാനിറ്റൈസര്‍ കുടിച്ച് അന്നനാളം പൊള്ളി നശിച്ചു; സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയരായി
 

PREV
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ