
ആലപ്പുഴ: മണ്ണഞ്ചേരി കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മണ്ണഞ്ചേരി ആപ്പൂര് സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. അർദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. അസുഖബാധിതനെന്ന് പറഞ്ഞെത്തിയ ഇയാൾ ചികിത്സിക്കുന്നതിനിടയിൽ ഡോക്ടറെ കടന്ന് പിടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരേയും മർദ്ദിച്ചു. സമാനമായ കേസിൽ മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്.
ആശുപത്രിയിൽ ബഹളമുണ്ടാക്കിയ ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരെ ഇയാൾ ഭീഷണിപ്പെടുത്തി. പ്രതി ലഹരിക്ക് അടിമയാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ആശുപത്രിയെ കുറിച്ചും ജീവനക്കാരേയും വ്യക്തമായ ധാരണയോടെയാണ് പുലർച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam