
കണ്ണൂര്‍ : ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി മയക്കി പീഡനത്തിന് ഇരയാക്കിയ ആൾ കണ്ണൂരിൽ പിടിയിൽ. ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബറിലാണ് കണ്ണൂർ നഗരത്തിലെ സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പതിനാലുകാരൻ പീഡനത്തിന് ഇരയാകുന്നത്. കുട്ടിയുടെ അയൽവാസി റഷാദാണ് കഞ്ചാവ് ഉപയോഗിക്കുന്ന ഷഫീഖിന്റെ അടുത്തേക്ക് കുട്ടിയെ എത്തിച്ചതെന്നാണ് പൊലീസ് നൽകിയ വിവരം.
മൊബൈൽ ഫോണിലൂടെ ഒൻപതാം ക്ലാസുകാരിയോട് അശ്ലീലമായി സംസാരിച്ചു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
വിദ്യാർത്ഥിയെ ഷഫീഖ് ആയിക്കരയിൽ മത്സ്യത്തൊഴിലാളികൾ മോട്ടോറും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡിൽ കൊണ്ടുപോയി. കഞ്ചാവ് നൽകി മയക്കി പീഡിപ്പിച്ചു. മാസങ്ങൾക്ക് ശേഷം കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ കുട്ടി ഉപയോഗിക്കുന്ന ഫോണിൽ നിന്നാണ് വിവരം ബന്ധുക്കൾക്ക് കിട്ടുന്നത്. പിന്നീട് കുട്ടി ബന്ധുക്കളോട് നടന്ന സംഭവങ്ങൾ വിശദീകരിച്ചു.
കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഷെഫീഖിനെ അറസ്റ്റ് ചെയ്ത പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഒൻപതാം ക്ലാസുകാരനിൽ നിന്നും പൊലീസ് വിശദമായി കാര്യങ്ങൾ ചോദിച്ചുമനസിലാക്കി. മജിസ്ട്രേറ്റിന് മുമ്പാകെയെത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തി. ഷെഫീഖിനെ കുട്ടിക്ക് പരിചയപ്പെടുത്തിയ അയൽവാസി റഷാദ് ഒളിവിലാണ്. പതിനാലുകാരനെ ഉപയോഗിച്ച് ഷഫീഖ് കഞ്ചാവ് വിതരണം നടത്തിയിട്ടുണ്ടോ എന്നറിയാൻ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam