മകനെ കൊല്ലും, ഫോട്ടോകൾ പുറത്തുവിടും, ഭീഷണിപ്പെടുത്തി ബലാത്സംഗം; സഹികെട്ട് യുവതി കുടുംബത്തെ അറിയിച്ചു, അറസ്റ്റ്

Published : May 02, 2023, 10:57 PM IST
മകനെ കൊല്ലും, ഫോട്ടോകൾ പുറത്തുവിടും, ഭീഷണിപ്പെടുത്തി ബലാത്സംഗം; സഹികെട്ട് യുവതി കുടുംബത്തെ അറിയിച്ചു, അറസ്റ്റ്

Synopsis

മെഡിക്കൽ കോളേജ് അസി: കമ്മീഷണർ സുദർശന് ലഭിച്ച രഹസ്യ വിവരത്തിലാണ് വെള്ളയിൽ ഭാഗത്ത് നിന്നും അജ്മലിനെ കസ്റ്റഡിയിൽ എടുത്തത്

കോഴിക്കോട്: മകനെ കൊല്ലുമെന്ന് ഭീഷണിപെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വെള്ളയിൽ സ്വദേശി അറസ്റ്റിൽ. നാലുകുടിപറമ്പ് അജ്മൽ കെ പി (30) യെ ആണ്  ഇൻസ്പെക്ടർ ബെന്നി ലാലു എം എലിന്‍റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും കോഴിക്കോട് ആന്‍റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. മെഡിക്കൽ കോളേജ് അസി: കമ്മീഷണർ സുദർശന് ലഭിച്ച രഹസ്യ വിവരത്തിലാണ് വെള്ളയിൽ ഭാഗത്ത് നിന്നും അജ്മലിനെ കസ്റ്റഡിയിൽ എടുത്തത്.

ജീവൻ രക്ഷിക്കാൻ നാലുനാൾ നടത്തിയ ശ്രമം വിഫലം, അഭിഷേകിന് പിന്നാലെ അതുല്യയും യാത്രയായി; നാടിന് ഇരട്ടി വേദന

പെയിന്റിംഗ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ള കേസിൽ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണി പെടുത്തിയാണ് വീട്ടമ്മയായ യുവാവിന്‍റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. മെഡിക്കൽ കോളേജിലുള്ള ലോഡ്ജുകളിലും, മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ട്. അജ്മൽ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കോഴിക്കോട് ജില്ലയിൽ അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസിൽപ്പെട്ട പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ഡാൻ സാഫ് ടീം അന്വേഷിച്ചതിൽ നിന്നും മനസിലായിട്ടുണ്ട്. ഏകദേശം ഒരു വർഷത്തോളമായി പീഡനം തുടങ്ങിയിട്ടെന്നും പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മൊബൈലിൽ പല രീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞ് ഭീഷണി പെടുത്തി വീണ്ടും പീഡനം നടത്തിയതായും പോലീസ് പറഞ്ഞു.

അവസാനം പീഡനം സഹിക്കാതെ വന്നപ്പോഴാണ് വിവരങ്ങൾ കുടുംബത്തെ അറിയിച്ച് വീട്ടമ്മ പോലീസിൽ പരാതി നൽകുന്നത്. അജ്മലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ, വിനോദ്, സന്ദീപ്, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ് കെ , അനീഷ് മൂസേൻവീട് ജിനേഷ് ചൂലൂർ,സുനോജ് കാരയിൽ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ