സീരിയലിൽ അഭിനയിപ്പിക്കാൻ ഫോട്ടോ വാങ്ങി, മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Published : Aug 11, 2023, 08:38 PM IST
സീരിയലിൽ അഭിനയിപ്പിക്കാൻ ഫോട്ടോ വാങ്ങി, മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Synopsis

കൊല്ലം ബൈപ്പാസിന് സമീപമുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്

കൊല്ലം: പള്ളിത്തോട്ടത്ത് സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . പള്ളിത്തോട്ടം മൂത്താക്കര സ്വദേശി 30 വയസുള്ള രാഹുലാണ് പിടിയിലായത്. ജൂണിൽ  സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകള്‍ മൊബൈല്‍ ഫോണ്‍ വഴി സ്വന്തമാക്കിയായിരുന്നു പീഡനം. 

ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് പെൺകുട്ടിയെ വിളിച്ചുവരുത്തി കാറില്‍ കടത്തി കൊണ്ടുപോയി. തുടർന്ന് കൊല്ലം ബൈപ്പാസിന് സമീപമുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.  ഇയാള്‍ പിന്നീടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയിരുന്നു. പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ കുട്ടിയെ പീഡിപ്പിച്ചു; പിടിയിലായതിന് പിന്നാലെ നിരവധി പരാതികൾ

അതിനിടെ കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 10 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് അതിക്രമത്തിനിരയായത്. ഇയാൾക്കെതിരെ അഞ്ച് പരാതികളാണ് ഇതുവരെ താമരശ്ശേരി പൊലീസിൽ ലഭിച്ചിട്ടുള്ളത്. പ്രതിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട കുട്ടിയാണ് ആദ്യം പരാതി നൽകിയത്. മുസ്തഫക്കൊപ്പം മറ്റൊരാൾ കൂടി ഉപദ്രവിച്ചതായി കുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ