
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്. മുസ്തഫയ്ക്കൊപ്പം മറ്റൊരാൾ കൂടി പീഡിപ്പിച്ചതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സാക്ഷര കേരളത്തെ നാണിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ കുതിച്ചുയരുകയാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ഈ വർഷം മാത്രം രണ്ടായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താൽ രേഖപ്പെടുത്തിയ പോക്സോ കേസുകളുടെ എണ്ണം 16,944 ആണ്. ഇതിൽ കുരുന്നുകള്‍ പീഡിപ്പിക്കപ്പെട്ട കേസുകൾ 6,583 ഉം കൊല്ലപ്പെട്ട കുരുന്നുകള്‍ 126 ഉം ആണ്. അതായത് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രതിവർഷ ശരാശരി 1316. ഈ വർഷത്തെ കണക്കുകൾ നോക്കാകയാണെങ്കില്‍, കഴിഞ്ഞ ഏഴ് മാസം മാത്രം സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 2234 പോക്സോ കേസുകളാണ്. പീഡിപ്പിക്കപ്പെട്ട കുരുന്നുകള്‍ 833. കൊല്ലപ്പെട്ടത് എട്ട് കുരുന്നുകള്‍.
Also Read: കേരളത്തിൽ ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു, ഞെട്ടിക്കുന്ന കണക്കുകൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam