നഗ്നനായെത്തി സ്ത്രീകളോട് അതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റില്‍

Published : May 03, 2020, 10:38 PM ISTUpdated : May 03, 2020, 11:26 PM IST
നഗ്നനായെത്തി സ്ത്രീകളോട് അതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റില്‍

Synopsis

കൊവിഡ് 19 ഇളവിൽ ജയിൽ മോചിതനായ പ്രതിയാണ് പുറത്തിറങ്ങി ഒരാഴ്ചക്ക് ശേഷം വീണ്ടും പിടിയിലായത്. കൊയിലാണ്ടിയിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അജ്മൽ കൊവിഡ് 19 ഇളവുകളുടെ ഭാഗമായാണ് ജയിൽ മോചിതനായത്. 

കോഴിക്കോട്: നഗ്നനായെത്തി സ്ത്രീകളോട് അതിക്രമം കാണിക്കുകയും മോഷണം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി സ്വദശി മുഹമ്മദ് അജ്മലിനെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. കൊവിഡ് 19 ഇളവിൽ ജയിൽ മോചിതനായ പ്രതിയാണ് പുറത്തിറങ്ങി ഒരാഴ്ചക്ക് ശേഷം വീണ്ടും പിടിയിലായത്. കൊയിലാണ്ടിയിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അജ്മൽ കൊവിഡ് 19 ഇളവുകളുടെ ഭാഗമായാണ് ജയിൽ മോചിതനായത്.  

തുടർന്ന് കോഴിക്കോട്ടെത്തിയ പ്രതി  നഗരപരിധിയിലെ വിവിധ ആശുപത്രികളിലും വീടുകളിലും ഹോസ്റ്റലുകളിലും എത്തി സ്ത്രീകളോട് ലൈംഗിക വൈകൃതം കാണിക്കുകയും മോഷണം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കല്ലായിയിലെ ഒരു വീട്ടിൽ കള്ളൻ കയറിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അജ്മൽ പിടിയിലായത്.

പല സ്ഥലങ്ങളിലും ഇയാൾ വിവസ്ത്രനായി എത്തിയതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നഗരത്തിൽ ഏറെക്കാലമായി ഒഴിഞ്ഞ് കിടന്നിരുന്ന വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. പിൻവാതിൽ കുത്തിതുറന്നാണ് വീടിനുള്ളിൽ കയറിയത്.  ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ 24 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്ത് കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റി. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം