'മോദിയെ വധിക്കാന്‍ പ്ലാനുണ്ട്'; പണം ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

Published : Mar 29, 2019, 09:09 AM IST
'മോദിയെ വധിക്കാന്‍ പ്ലാനുണ്ട്'; പണം ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

Synopsis

രാഷ്ട്രീയക്കാര്‍ക്കെതിരെ വര്‍ഷളായി താന്‍ ഫേസ്ബുക്കില്‍ പ്രതികരിക്കാറുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി വ്യക്തമാക്കിയത്. എന്നാല്‍, പ്രധാനമന്ത്രിക്കെതിരെ ഇപ്പോള്‍ അങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പണം ആവശ്യപ്പെട്ട ജയ്പൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഫേസ്ബുക്കിലൂടെ മോദിയെ വധിക്കാന്‍ തന്‍റെ കെെയില്‍ പദ്ധതിയുണ്ടെന്നും അതിനായി തനിക്ക് ആരെങ്കിലും പണം നല്‍കാന്‍ തയാറുണ്ടോയെന്നുമാണ് പ്രതി ചോദിച്ചത്.

10 വര്‍ഷമായി ജയ്പൂരില്‍ താമസിക്കുന്ന നവീന്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്. രാഷ്ട്രീയക്കാര്‍ക്കെതിരെ വര്‍ഷങ്ങളായി താന്‍ ഫേസ്ബുക്കില്‍ പ്രതികരിക്കാറുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി വ്യക്തമാക്കിയത്. എന്നാല്‍, പ്രധാനമന്ത്രിക്കെതിരെ ഇപ്പോള്‍ അങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നവീന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ പണം ആവശ്യപ്പെട്ടത്. സിആര്‍പിഎഫില്‍ നിന്ന് വിരമിച്ചയാളുടെ മകനായ നവീന്‍ ബിരുദമുള്ളയാളാണ്. ഒരു പുസ്തകക്കടയിലാണ് ഇപ്പോള്‍ ഇയാള്‍ ജോലി ചെയ്യുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ