ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം; യുവാവിനെ പൊലീസ് തിരയുന്നു

Web Desk   | Asianet News
Published : Dec 03, 2020, 12:01 AM IST
ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം; യുവാവിനെ പൊലീസ് തിരയുന്നു

Synopsis

മദ്യലഹരിയിലാണ് ജയന്‍ ഭാര്യ രജിയുടെ മുഖത്തും പതിമൂന്നു വയസുകാരിയായ മകള്‍ അദിത്യയുടെ കാലിലും ആസിഡ് ഒഴിച്ചത്. 

കൊല്ലം: വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാളത്തുങ്കല്‍ സ്വദേശിയായ ജയന്‍ ഇന്നലെ രാത്രിയാണ് ഭാര്യയും മകളുംബന്ധുക്കളായ കുട്ടികളുമടക്കം അഞ്ചു പേര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. മുഖത്ത് പരുക്കേറ്റ ജയന്‍റെ ഭാര്യയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

മദ്യലഹരിയിലാണ് ജയന്‍ ഭാര്യ രജിയുടെ മുഖത്തും പതിമൂന്നു വയസുകാരിയായ മകള്‍ അദിത്യയുടെ കാലിലും ആസിഡ് ഒഴിച്ചത്. നിലവിളിച്ചു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഭാര്യയുടെയും മകളുടെയും പിന്നാലെ ഓടിയ ജയന്‍ അയല്‍വീട്ടിലെ ബന്ധുക്കളായ പ്രവീണ,നിരഞ്ജന എന്നീ കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു.

ജയന്‍റെ ഭാര്യ രജിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്.കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. ഒളിവില്‍ പോയ ജയനായി ഇരവിപുരം പൊലീസ് അന്വേഷണം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ