കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമം; യുവാവിന് 14 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും

Published : Aug 24, 2023, 11:31 AM ISTUpdated : Aug 24, 2023, 11:32 AM IST
കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമം; യുവാവിന് 14 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും

Synopsis

തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ഹാരിസ് നാസറിനാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. 

തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ഹാരിസ് നാസറിനാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്തംബര്‍ രണ്ടിന് തൊടുപുഴ കുമാരമംഗലത്ത് വച്ചാണ് ഹാരിസ് എക്‌സൈസിന്റെ പിടിയിലായത്. 51.05 കിലോഗ്രാം കഞ്ചാവും, 356 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഹാരിസില്‍ നിന്ന് പിടിച്ചെടുത്തത്. തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന സുദീപ് കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറായിരുന്ന ടോമി ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി രാജേഷ് ഹാജരായി.


ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: ഇടുക്കിയില്‍ നടത്തിയത് 492 റെയ്ഡുകള്‍

ഇടുക്കി: ഓണക്കാലത്തെ മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആരംഭിച്ച ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടത്തിയത് 492 റെയ്ഡുകള്‍. പരിശോധനകളെ തുടര്‍ന്ന് 58 അബ്കാരി കേസുകളും 46 എന്‍ഡിപിഎസ് കേസുകളും എടുത്തതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. 151 ലിറ്റര്‍ മദ്യം, 78 ലിറ്റര്‍ ചാരായം, 11.75 ലിറ്റര്‍ വ്യാജ മദ്യം, ഏഴ് ലിറ്റര്‍ ബിയര്‍, 1350 ലിറ്റര്‍ കോട, ഒന്‍പത് കിലോ കഞ്ചാവ്, നാല് കഞ്ചാവ് ചെടികള്‍, 2.164 മില്ലി ഗ്രാം എംഡിഎംഎ എന്നിവ റെയ്ഡുകളില്‍ പിടിച്ചെടുത്തു. ആറ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സെപ്തംബര്‍ അഞ്ചു വരെ പരിശോധനകള്‍ തുടരും. 

പൊലീസ്, വനം, റവന്യൂ വകുപ്പുകളുമായി സംയുക്തമായാണ് ഓരോ റേഞ്ചിലും റെയ്ഡുകള്‍ നടത്തുന്നതെന്ന് എക്‌സൈസ് അറിയിച്ചു. തമിഴ്‌നാട് പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍, തമിഴ്‌നാട് പ്രോഹിബിഷന്‍ ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് എന്നിവരുമായി ചേര്‍ന്ന് ചെക്ക്‌പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയാനും വിവരങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഇടുക്കി ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. 

തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോ​ഗിക്ക് പരിക്കേറ്റ സംഭവം; നടപടി എടുക്കാതെ ആരോഗ്യ വകുപ്പ് 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ