യുപി പൊലീസ് ന​ഖങ്ങൾ തുളച്ചുവെന്ന് യുവാവിന്റെ ആരോപണം, നിഷേധിച്ച് പൊലീസ്

By Web TeamFirst Published May 27, 2021, 10:04 AM IST
Highlights

അമ്മയോടൊപ്പം ബെറൈലിയിലെ പൊലീസ് സ്റ്റേഷനിലെത്തിയ രഞ്ജിത്ത് എന്ന യുവാവ് പൊലീസുകാർക്കെതിരെ പരാതി അറിയിക്കുകയായിരുന്നു...

ലക്നൗ: കൊവിഡ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്ര​ദേശ് പൊലീസ് യുവാവിന്റെ കൈകാലുകളിലെ നഖം തുളച്ചുവെന്ന് ആരോപണം. യുപിയിലെ ബറൈലിയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ ഇത് യുവാവ് സ്വയം ചെയ്തതാണെന്നാണ് ആരോപണം നിഷേധിച്ച പൊലീസിന്റെ വാദം. 

അമ്മയോടൊപ്പം ബെറൈലിയിലെ പൊലീസ് സ്റ്റേഷനിലെത്തിയ രഞ്ജിത്ത് എന്ന യുവാവ് പൊലീസുകാർക്കെതിരെ പരാതി അറിയിക്കുകയായിരുന്നു. എന്നാൽ ആരോണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് ഓഫീസർ രോഹിത്ത് സിം​ഗ് പറഞ്ഞു. ബർദാരി  പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിത്ത് സ്വയം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. 

മാസ്ക് ധരിക്കാതെ പുറത്തിറങ്ങി നടക്കരുതെന്ന് പറഞ്ഞ പൊലീസ് ഉദ്യോ​ഗസ്ഥനോട് മോശമായി പെരുമാറിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!