പാലക്കാട് യുവാവിന്റെ മരണം ദുരൂഹം; ഒരാൾ കസ്റ്റഡിയിൽ

Published : Jun 22, 2022, 07:12 AM ISTUpdated : Jun 22, 2022, 07:19 AM IST
പാലക്കാട് യുവാവിന്റെ മരണം ദുരൂഹം; ഒരാൾ കസ്റ്റഡിയിൽ

Synopsis

ശരീരത്തിൽ മർദനത്തിനു സമാനമായ പാടുകൾ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

പാലക്കാട്: പാലക്കാട്‌ നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു. ശരീരത്തിൽ മർദനത്തിനു സമാനമായ പാടുകൾ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട്‌ നോർത്ത് പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. മരിച്ച ആളെ തിരിച്ചു അറിഞ്ഞിട്ടില്ല. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂ എന്ന് നോർത്ത് പൊലീസ് അറിയിച്ചു. 

നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും രണ്ടംഗ സംഘത്തിന്റെ മർദ്ദനം; നഴ്സിന് ഗുരുതര പരിക്ക്

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ യുവാക്കളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം. ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാനാണ് കെ ജി എം ഒ എ യുടെ തീരുമാനം. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ ജി എം ഒ എ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്