പട്ടാപ്പകല്‍ 2.5 ലക്ഷം കവര്‍ന്നു; യുവാവിനെ ബൈക്കില്‍ കൊളുത്തി നടുറോഡിലൂടെ വലിച്ചിഴച്ചു

Published : Apr 23, 2019, 08:01 PM ISTUpdated : Apr 23, 2019, 08:22 PM IST
പട്ടാപ്പകല്‍ 2.5 ലക്ഷം കവര്‍ന്നു; യുവാവിനെ ബൈക്കില്‍ കൊളുത്തി നടുറോഡിലൂടെ വലിച്ചിഴച്ചു

Synopsis

മോഷ്ടാക്കളുടെ ബൈക്കിന് പിന്നാലെ ഓടിയ യുവാവിനെ ബൈക്കില്‍ കൊളുത്തി നടുറോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

ഹാജിപൂര്‍: പട്ടാപ്പകല്‍ 2.5 ലക്ഷം രൂപ കവര്‍ന്ന ശേഷം യുവാവിനെ ബൈക്കില്‍ കൊളുത്തി നടുറോഡിലൂടെ വലിച്ചിഴച്ചു. പണം കവര്‍ന്ന മോഷടാക്കളുടെ ബൈക്കിന് പിന്നാലെ ഓടിയ യുവാവിനെയാണ്  റോഡിലൂടെ വലിച്ചിഴച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

ബിഹാറിലെ ഹാജിപൂരില്‍ പട്ടാപ്പകലാണ് ക്രൂരത നടന്നത്. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ യുവാവിന്‍റെ 2.5 ലക്ഷം രൂപ കവര്‍ന്നു. മോഷണം ചെറുത്ത യുവാവ് മോഷ്ടാക്കളുടെ ബൈക്കിന് പിന്നാലെ ഓടി. ഇതോടെ ഇവര്‍ യുവാവിനെ ബൈക്കില്‍ കൊളുത്തി നടുറോഡിലൂടെ ഏറെ ദൂരം വലിച്ചിഴക്കുകയായിരുന്നു. മൂന്ന് പേരടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം