
പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ അമ്പത്തിയൊന്നുകാരനെ വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷ തൊഴിലാളിയായ കിഴക്കേ ഭാഗത്ത് എബ്രഹാം ഇട്ടിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മക്കളുമായി അകന്ന് കഴിയുന്ന എബ്രഹാം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇയാളുടെ വീടിനടുത്ത് കിണർ കുഴിക്കുന്ന തൊഴിലാളികൾ രാവിലെ മോട്ടോർ എടുക്കാൻ എത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന എബ്രഹാം ഇട്ടിയെ കണ്ടത്.
തലയ്ക്കും കഴുത്തിനും വെട്ടേറ്റ പാടുകൾ ഉണ്ട്. മുറിയിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി. കൊല്ലാൻ ഉപയോഗിച്ച ആയുധം ഇതാണോ എന്ന് വ്യക്തമല്ല. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ദിവസവും രാത്രിയിൽ എബ്രഹാം ഇട്ടിയുടെ വീട്ടിൽ സുഹൃത്തുക്കൾ ഒത്തുകൂടി മദ്യപിക്കുമെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി.
ഇതിൻ്റെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളിൽ ചിലരെ ചോദ്യം ചെയ്തു. ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയവരിൽ നിന്ന് കുടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam