
പാലക്കാട്: മണ്ണാർക്കാട് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് സ്ഫോടക ശേഖരം പിടികൂടിയത്. 250 പെട്ടി ജലാറ്റിൻ സ്റ്റിക്കാണ് പിടികൂടിയത്.
പിടികൂടിയ സ്ഫോടകശേഖരത്തിന് ഒന്നരക്കോടി വിലവരും. സംഭവത്തില്‍ സേലം ആത്തൂർ സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. ഇളവരശൻ, കാർത്തി എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും മലപ്പുറം കോഴിക്കോട് അതിർത്തിയിലേക്ക് എത്തിച്ചതെന്ന് മൊഴി. പ്രതികളെ എക്സൈസ് സംഘം പൊലീസിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam